Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDMA And Cannabis

Pathanamthitta

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ല്‍

ആ​റ​ന്മു​ള: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ൽ. റാ​ന്നി പാ​റ​ക്ക​ല്‍ ത്തു​ണ്ടി​ല്‍ നി​തി​ന്‍ മോ​ഹ​നെ​യാ​ണ് എ​ന്‍​ഡി​പി​എ​സ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​ക്‌​സൈ​സ് ചെ​ങ്ങ​ന്നൂ​ര്‍ പു​ത്ത​ന്‍​കാ​വ് എ​കെ​ജി ജം​ഗ്ഷ​നി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ല്‍ നി​ന്ന് വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 10.092 ഗ്രാം ​എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നു വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. കേ​സി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളും പ്ര​തി​ക​ളാ​ണെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​ഷി ജോ​ൺ, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​ജു പ്ര​കാ​ശ്, ജോ​ജ​ന്‍ ജോ​ൺ, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഗോ​കു​ല്‍, ശ്രീ​ക്കു​ട്ട​ൻ, കൃ​ഷ്ണ​ദാ​സ്, പ്ര​വീ​ണ്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Latest News

Up